ഒമാന്റെ ഗവൺമെന്റ് പോർട്ടലുകൾക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലീസ്. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയത്. അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാൻ തട്ടിപ്പുകാർ ഇത്തരം പോർട്ടലുകൾ ഉപയോഗിച്ച് ബാങ്കിംഗ് ഡാറ്റ കയ്യിലാക്കുന്നതായും, അതുകൊണ്ട് തന്നെ ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ നൽകരുതെന്നും ഒമാൻ പൊലീസ് ഓർമിപ്പിച്ചു. വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നും ആർഒപി സൂചിപ്പിച്ചു. വ്യാജ വെബ്‌സൈറ്റുകളുടെ ഉദാഹരണവും പൊലീസ് നൽകി . www.mmm.om എന്നത് ഒരു ഔദ്യോഗിക വെബ്സൈറ്റാണ്, അതേസമയം www.mmm.com. , www.mmn.m.om എന്നിവ വ്യാജ വെബ്സൈറ്റുകളാണെന്നും പൊലീസ് വ്യക്തമാക്കി. വെബ്‌സൈറ്റിന്റെ പേരിൽ ഒരു അക്ഷരമോ ചിഹ്നമോ ചേർത്താണ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.