ഇത്തവണത്തെ ഹജ്ജ് സീസണിൽ, തീർഥാടകർക്ക് സേവനം നൽകുന്നതിനായി 18 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ. നൂതന മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറികൾ, രക്തബാങ്കുകൾ, ആവശ്യമായ ഹജ്ജ് വാക്സിനേഷനുകൾ, എമർജൻസി കെയർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലുമായി 20,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്. ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.