അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ റോഡ് 3 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്നു അധികൃതർ. ബുധനാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 10 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ മെയ് 13 തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് റോഡ് അടച്ചിടുന്നത്. അബുദാബിയിലേക്കുള്ള മൂന്ന് പാതകളാണ് അടച്ചിടുക.