എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കി. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നും ഇന്നലെ രാത്രിയും ഇന്നുമായി യാത്ര തുടങ്ങേണ്ട എയർ ഇന്ത്യ വിമാനങ്ങൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. പല യാത്രക്കാർക്കും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. അവധി കഴിഞ്ഞ് തിരിച്ചു ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികൾ പലരും തിരിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനും, വിസ കാലാവധി അവസാനിക്കുന്നതും ഉൾപ്പെടെ പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ പോലും ഉണ്ടയായതായി റിപോർട്ടുകൾ പറയുന്നു. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ഗൗരവപൂർവമായ ഇടപെടലുകൾ ബന്ധപ്പെട്ട അധികാരികൾ നടത്തണമെന്നും പകര സംവിധാനം ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാരുകൾ മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ട് പല പ്രവാസി സംഘടനകളും രംഗത്തെത്തി.