അബുദാബിയിൽ ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിച്ച ഡ്രൈവർമാർക്ക് അഡ്നോക് പെട്രോൾ കാർഡുകൾ സമ്മാനമായി നൽകി. അറബ് ഗതാഗതവാരത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് സംരംഭം. ആളുകളുടെ സുരക്ഷയ്ക്ക് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് വ്യക്തമാക്കി. നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംരംഭങ്ങൾ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. റോഡുകളിലെ നല്ല പെരുമാറ്റം ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്ന സന്ദേശമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.