ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. സൊഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി സുനിൽ കുമാറും രണ്ട് ഒമാൻ പൗരന്മാരുമാണ് മരണപ്പെട്ടത്. ട്രക്ക് ഡ്രൈവർ ട്രാഫിക്കിൻറെ എതിർ ദിശയിലേക്ക് ട്രക്ക് ഓടിച്ചതാണ് അപകട കാരണം. അപകടത്തിൽ 15 പേർക്ക് പരിക്ക് പറ്റിയതായും 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സോഹാറിലെ ലീവായിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരണപ്പെട്ട പ്രവാസിയായ തൃശൂർ സ്വദേശി സുനിൽ കുമാർ സോഹാറിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വിസ പുതുക്കാൻ സുനിൽ കുമാർ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്.