ഒമാനിൽ മുപ്പതിലേറെ വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ. തെക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളിലെ വീടുകളിൽ നിന്ന് മോഷണം നടത്തിയതിനാണ് ഏഴ് ഏഷ്യൻ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. വീടുകൾ നോക്കി വെച്ച് രാത്രിയിൽ ഇവിടെയെത്തി ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമമാക്കി. പ്രതികളുടെ രീതികൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇവരെ പിടികൂടിയത്.