ദോഹ ഇന്ത്യൻ എംബസി ആസ്ഥാനത്ത് മേയ് 2ന് ഉച്ചയ്ക്ക് 3 മുതൽ 5 വരെ നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് അടിയന്തര കോൺസുലർ, തൊഴിൽ പ്രശ്നങ്ങളും പരാതികളും സ്ഥാനപതി വിപുലിന് നേരിട്ട് സമർപ്പിക്കാം. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2 മുതൽ 3 വരെ എംബസിയിലെത്തി റജിസ്ട്രേഷൻ നടത്തണം. 3 മുതൽ 5 വരെയാണ് ഓപ്പൺ ഹൗസ്. കൂടുതൽ വിവരങ്ങൾക്ക് 550 97295 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചയാണ് ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോൺസുലർ, തൊഴിൽ പരാതികൾ സ്വീകരിക്കാൻ സ്ഥാനപതി നേരിട്ട് പങ്കെടുക്കുന്ന ഓപ്പൺ ഫോറം നടക്കുന്നത്.