ദുബായിൽ ആറിടങ്ങളിൽക്കൂടി പ്രത്യേക ബസ്, ടാക്സി പാതകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പ്രത്യേക പാതകൾ വരുന്നതോടെ ചിലറോഡുകളിലെ യാത്രാസമയം ഏതാണ്ട് 60 ശതമാനം കുറയും. 2025-നും 2027-നുമിടയിൽ പാതകളുടെ നിർമാണം പൂർത്തിയാകും. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കൂടുതൽ പ്രദേശങ്ങളിലേക്കു പ്രത്യേക പാതകൾ വ്യാപിപ്പിക്കുന്നതോടെ പൊതുഗതാഗത ഉപയോഗം 30 ശതമാനംവരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിലെ ബസ് പാതകളുടെ മൊത്തംനീളം 20 കിലോമീറ്ററിൽ കൂടുതലാകും. തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കുകളിൽ നിന്ന് വലിയ ആശ്വാസം നൽകുന്നതാകും പ്രത്യേക പാതകൾ. അതേസമയം ബസ്സുകൾക്കുമാത്രം അനുവദനീയമായ ചുവപ്പുപാതകളിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴചുമത്തുമെന്ന് ആർ.ടി.എ.ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.