ദുബൈ വിമാനത്താവളത്തിൽ വിദേശി യാത്രക്കാരിയുടെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി. 4.25 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. കാർ എഞ്ചിൻ എയർ ഫിൽറ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ആഫ്രിക്കൻ സ്വദേശിനിയാണ് കഞ്ചാവുമായി പിടിയിലായത്. യാത്രക്കാരിയെയും പിടിച്ചെടുത്ത കഞ്ചാവും തുടർ നിയമ നടപടികൾക്കായി ദുബൈ പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഫോർ നാർകോട്ടിക്സ് കൺട്രോളിന് കൈമാറി.