Pravasi Vision
Sunday, March 23, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ ഷാർജയിൽ നിന്ന് റിയാദിലേക്ക് പ്രവാസിയായ മലയാളി യുവാവ് സിവിൻ നടന്നത് ആയിരം കിലോമീറ്റർ

12 ദിവസം കൊണ്ട് കിലോമീറ്ററുകൾ നടന്നു താണ്ടി സൗദി-യു. എ. ഇ അതിർത്തിയായ ബത്ഹയിലെത്തി

April 27, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

March 22, 2025
435
ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

March 22, 2025
435

ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ ഷാർജയിൽ നിന്ന് റിയാദിലേക്ക് പ്രവാസിയായ മലയാളി യുവാവ് സിവിൻ നടന്നത് ആയിരം കിലോമീറ്റർ. ഇക്കഴിഞ്ഞ മാർച്ച് ഏഴിനാണ് ഷാർജയിലെ അൽ-നദിയിൽ നിന്ന് സിവിൻ ബാഗും തൂക്കി നടന്നു തുടങ്ങിയത്. ലക്ഷ്യം സൗദി തലസ്ഥാനമായ റിയാദിലെ അൽ നാസർ ഫുട്ബാൾ ക്ലബ്ബിന്റെ ആസ്ഥാനം. തന്റെ ആരാധന പുരുഷൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡോ അവിടെയുണ്ട്. അയാളെ കാണണം, ഒരു സെൽഫിയെടുക്കണം, ഒരു ഒപ്പ് വാങ്ങണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തണുപ്പോ ചൂടോ മരുഭൂമിയുടെ വിജനതയോ ഒന്നും സിവിന് തടസ്സമല്ലായിരുന്നു. 12 ദിവസം കൊണ്ട് കിലോമീറ്ററുകൾ നടന്നു താണ്ടി സൗദി-യു. എ. ഇ അതിർത്തിയായ ബത്ഹയിലെത്തി. ഉദ്യോഗസ്ഥരെല്ലാം അതിഥിയെ പോലെ സിവിനെ സ്വീകരിച്ചു. വെള്ളവും ബിസ്കറ്റും നൽകി. ലക്ഷ്യം പറഞ്ഞപ്പോൾ പ്രാർത്ഥനയോടെ ആശീർവദിച്ചു. പെട്രോൾ പമ്പിലും, തൊഴിലാളികളുടെ ക്യാമ്പിൽ വിശ്രമിച്ചും അന്തിയുറങ്ങിയും നടത്തം പുരോഗമിച്ചു. ഒടുവിൽ ഏപ്രിൽ 11 ന് റിയാദിലെത്തി. തന്റെ സ്വപ്നത്തോളം ഉയരമുണ്ടായിരുന്നില്ല റിയാദ് നഗരത്തിന്റെ നടുക്ക് തല ഉയർത്തി നിൽക്കുന്ന കെട്ടിങ്ങൾക്കെന്ന് സിവിൻ പറയുന്നു. വൈകാതെ അൽ നാസർ ക്ലബ്ബ് താരങ്ങൾ പരിശീലനം നടത്തുന്ന കേന്ദ്രം കണ്ടെത്തി. എല്ലാ ദിവസം രാവിലെ പരിശീലന കേന്ദ്രത്തിന്റെ കവാടത്തിലെത്തും. ചീറി പാഞ്ഞു വരുന്ന വെളുത്ത ബെൻറലി കാറിൽ പലപ്പോഴും അയാളെ ഒരു നോക്ക് കണ്ടു. ഇടക്കൊക്കെ ഒരു ചിരിയും സമ്മാനിച്ചു. ലക്ഷ്യം പക്ഷെ അതല്ല നേരിൽ കണ്ടൊരു ഹായ് പറയലാണ് കയ്യിൽ കരുതിയ ടി ഷർട്ടിൽ ഒരു ഒപ്പ് വാങ്ങലാണ് എന്നെന്നേക്കുമായി സൂക്ഷിക്കാൻ. ദിവസങ്ങൾ ഓരോന്ന് കടന്ന് പോകുന്നു. എല്ലാ ദിവസവും രാവിലെ 9 മണിക്ക് സിവിൻ പരിശീലനം നടക്കുന്ന ഗ്രൗണ്ടിന് മുന്നിലെത്തും. 11 മണിക്ക് റൊണാൾഡോയും അവിടെയെത്തും 12.30 അയാൾ ഗ്രൗണ്ടിൽ ഇറങ്ങും 3 മണിക്ക് തിരിച്ചു വീട്ടിലേക്ക് മടങ്ങും. ഇതിനിടയിൽ സിവിൻ പല തവണ അങ്ങോട്ട് കാണുന്നുണ്ടെങ്കിലും റൊണാൾഡോയുടെ കണ്ണിൽ സിവിൻ പതിയുന്നില്ല. 13 ദിവസം പിന്നിട്ടു. സിവിന് ലക്ഷ്യം സാധ്യമായില്ല. ലക്ഷ്യം കാണാതെ മടങ്ങാൻ അയാൾ ഒരുക്കവുമില്ലായിരുന്നു. യാത്രക്ക് മുമ്പ് സിവിൻ പോർച്ചുഗീസ് ഭാഷ പഠിച്ചു. റെണാൾഡോയെ കാണാൻ സൗദിയിലേക്ക് കാൽനടയായി പുറപ്പെടുകയാണെന്നും ആഗ്രഹം സാധ്യമാക്കാൻ പ്രാർത്ഥിക്കണമെന്നും വീഡിയോ റെക്കോർഡ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇത് റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡിലീസ്റ്റിലെ അറബിക് ടെലിവിഷൻ ചാനലായ എം.ബി.സി വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടിട്ടാവണം അൽ നാസർ ക്ലബ്ബിന്റെ സംഘാടകർ സിവിനെ ഓഫീസിൽ വിളിച്ചും സമ്മാനമെല്ലാം കൊടുത്തു സൽക്കരിച്ചു. അവരും കൂടിക്കാഴ ഉറപ്പ് നൽകിയില്ല. 14-ാമത്തെ ദിവസം പരിശീലന കേന്ദ്രത്തിന്റെ ഗേറ്റിൽ വന്ന ബെൻറ്ലി കാറിന്റെ ഗ്ലാസ് താഴ്‌ന്നു വന്നു. നിറ ചിരിയോടെ അയാൾ. ലോക കാൽപ്പന്തിന്റെ ഇതിഹാസ താരം ഏഴാം നമ്പറുകാരൻ റൊണാൾഡോ അടുത്തേക്ക് ചെന്നു. പഠിച്ചു വെച്ച പോർച്ചുഗീസ് ഭാഷയിൽ സ്വയം പരിചയപ്പെടുത്തി. നടന്നു വന്നതും പറഞ്ഞു. ആശ്ചര്യത്തോടെ അയാളുടെ ചിരിക്ക് പ്രസരിപ്പ് കൂടി. ഒരു ഒപ്പ് കിട്ടാൻ കയ്യിൽ കരുതിയ ടി ഷർട്ട് എടുത്ത് കൊടുത്തു. സിവിന്റെ സപ്നം ആ ടി ഷർട്ടിൽ പതിഞ്ഞു. ഒരു സെൽഫിയും പകർത്തി. എല്ലാം കൂടി ഒന്നര മിനിട്ട്. ഗുഡ് ബൈ പറഞ്ഞു റൊണാൾഡോ നീങ്ങി, അപ്പോഴേക്കും ആളുകൾ കൂടി അവിസ്മരണീയമായ നിമിഷം സമ്മാനിച്ച തന്റെ ആരാധ്യ താരത്തിനും ദൈവത്തിനും ആ നിമിഷം സിവിൻ നന്ദി പറഞ്ഞു കൊണ്ടേ ഇരുന്നു. ഈ ഒന്നരമിനുട്ട് നേരത്തിനാണ് സിവിൻ 31 ദിവസം നടന്നത്, 14 ദിവസം കാത്തു നിന്നത്. സിവിന്റെ സ്വപ്നത്തിന് റിയാദിൽ തിരശീല വീണിരിക്കുന്നു. ഇനി തൊഴിലിടമായ ദുബൈയിലേക്ക് പറക്കണം. ദുബൈയിൽ രണ്ടര വർഷമായി പ്രവാസിയായ താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിൻ 2021 ൽ 3500 കിലോമീറ്റർ താണ്ടി കാശ്‌മീരിലേക്ക് കാൽനടയാത്ര ചെയ്തിട്ടുണ്ട്.

Tags: Cristiano Ronaldo.Sharjah to Riyadhwalked a thousand kilometers
ShareTweetSendSend
Previous Post

റിയാദ്​ നഗരത്തിൽ 15 ​ഓളം പേർക്ക്​ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

Next Post

മസ്‌കത്തിൽ കടലിൽ വീണ് എട്ട് പ്രവാസികൾ

Next Post
മസ്‌കത്തിൽ കടലിൽ വീണ് എട്ട് പ്രവാസികൾ

മസ്‌കത്തിൽ കടലിൽ വീണ് എട്ട് പ്രവാസികൾ

Leave Comment

RECOMMENDED NEWS

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി

2 years ago
435
പ്രതിദിന പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 50,000 ദിർഹം പിഴയിട്ട് അബുദാബി പരിസ്ഥിതി ഏജൻസി.

പ്രതിദിന പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 50,000 ദിർഹം പിഴയിട്ട് അബുദാബി പരിസ്ഥിതി ഏജൻസി.

4 weeks ago
435
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

ഭിക്ഷാടനം നടത്താൻ കുട്ടികളെ ചൂഷണം ചെയ്ത 14 പേരെ റിയാദിൽ പിടികൂടി

1 month ago
435
സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

2 years ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്
  • ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്
  • ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?