ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. ഈ സാഹചര്യത്തിൽ പ്രദേശ വാസികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം എന്നും നിർദ്ദേശമുണ്ട്. റിയാദ്, മക്ക, ജിസാൻ, അസീർ, അൽബാഹ , ഹാഇൽ, ഖസിം, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യത. വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. വെള്ളക്കെട്ട് കണ്ടാൽ അവയിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.