ഗൾഫ് രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര കര ഗതാഗതത്തിന് ഏകീകൃത സംവിധാനം വരുന്നു. അന്താരാഷ്ട്ര റൂട്ടുകളിലേക്ക് കരമാർഗമുള്ള യാത്രക്കും ചരക്ക് കടത്തിനും ഒരു പൊതു സംവിധാനം ഉണ്ടാക്കുന്നതിനുള്ള നീക്കത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതോടെ അന്താരാഷ്ട്ര കര ഗതാഗതത്തിന് ആറ് GCC രാജ്യങ്ങൾക്കായി ഒരു സംയുക്ത സംവിധാനമുണ്ടാവും. GCC തലത്തിൽ Land Transporting Grid സംവിധാനമാണ് നിലവിൽ വരുക. ഇത് ലോകത്തെ ഏത് rootളേയും GCC ഗ്രിഡുമായി ബന്ധിപ്പിച്ച് യാത്രാ, ചരക്ക് ഗതാഗതം എന്നിവ സുഗമമാക്കും.









