കുവൈത്തിൽ വിവിധ കടകളിലും മാർക്കറ്റുകളിലും പരിശോധന നടത്തി എമർജൻസി ആൻഡ് റാപിഡ് ഇൻറർവെൻഷൻ സംഘം. മുനസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു പരിശോധനയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. ഹവല്ലി, സാൽമിയ മേഖലകളിൽ നടത്തിയ ഫീൽഡ് പരിശോധനകളിൽ ഒരു സ്റ്റോർ അടച്ചു പൂട്ടി. പരസ്യ ലൈസൻസ് ഇല്ലാത്തത്, ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് സ്റ്റോർ തുറക്കൽ, ലൈസൻസിൽ പറഞ്ഞിട്ടില്ലാത്ത സ്ഥലം ഉപയോഗിക്കൽ, സ്റ്റോറിന് പുറത്ത് സാധനങ്ങൾ പ്രദർശിപ്പിക്കൽ തുടങ്ങിയ 24 നിയമലംഘനങ്ങളും കണ്ടെത്തി എന്ന് ഗവർണറേറ്റിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇൻറർവെൻഷൻ അധികൃതർ വ്യക്തമാക്കി.