അബുദാബി-ദുബൈ റൂട്ടിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (ഇ-311) റോഡ് താൽക്കാലികമായി അടച്ചതായി അബുദാബി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ഐടിസി) അറിയിച്ചു. ഈ റോഡിലൂടെയുള്ള ഗതാഗതം എമിറേറ്റ്സ് റോഡിലേക്ക് (ഇ611) വഴി തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചിട്ടതെന്ന് ഐടിസി എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാപ്പും കേന്ദ്രം പുറത്തുവിട്ടിരുന്നു.









