ഒമാനിൽ അതി തീവ്ര മഴയും കാറ്റും തുടരുന്നു. കൂടുതൽ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ പത്തുപേർ വിദ്യാർഥികളാണ്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അതെസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ആണ് നിർദേശം. ചൊവ്വയും ബുധനും റിമോർട്ട് ക്ലാസുകൾ നടത്തണമെന്ന് എമിറേറ്റ്സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. എല്ലാ സർക്കാർ ഓഫിസുകൾക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. സ്വകാര്യ മേഖലയിലെ കമ്പനികളോട് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനും പുറം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും മാനവ വിഭവ ശേഷി മന്ത്രാലയം നിർദേശിച്ചു.