ഒമാനിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി സിനാവ് മുനിസിപ്പാലിറ്റി വകുപ്പ്. 18 ഭക്ഷ്യസ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ആരോഗ്യ-സുരക്ഷ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായിട്ടായിരുന്നു പരിശോധന. പരിശോധനയിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ എട്ട് സ്ഥാപനങ്ങൾക്ക് മുൻസിപ്പാലിറ്റി അധികൃതർ മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്