യുഎഇയിൽ തിങ്കൾ മുതൽ ബുധൻ വരെ ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വൈകിട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയിൽ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും പിന്നീട് ദുബായിലേക്കു നീങ്ങും. ബുധനാഴ്ചയോടെ ദുബായിൽ മഴ കനക്കും. അറബിക്കടലിലും ഒമാൻ കടലിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററിലേക്ക് ഉയരും. കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിൽ ഈദുൽ ഫിത്റിനോടനുബന്ധിച്ച് നാട്ടിലേക്കു പോയവർ യാത്രയ്ക്കു മുൻപ് വിമാന സമയത്തിൽ മാറ്റമുണ്ടോ എന്ന കാര്യം ബന്ധപ്പെട്ട എയർലൈനുകളിൽ വിളിച്ച് ഉറപ്പാക്കണം എന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.