മക്ക പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹറം സുരക്ഷ പ്രത്യേക സേനയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചാടാനിടയായ കാരണവും ആളെ കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ വിഭാഗം പുറത്തുവിട്ടില്ല. ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനും പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി ആശുപത്രിയിലേക്ക് മാറ്റിയതായി മാത്രം പൊതുസുരക്ഷ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.