ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്കറ്റിൽ നിന്ന് പ്രാദേശിക ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമെ ഗൾഫ്, അറബ്, ഫാർ ഈസ്റ്റ് ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക ഉൾപ്പെടെ ലോകത്തിലെ 40 നഗരങ്ങളിലേക്കാണ് ഒമാൻ എയർ സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് മസ്കറ്റ്-സലാല റൂട്ടിൽ ആഴ്ചതോറും 24 സർവീസുകൾ, മസ്കറ്റ്-കസബ് റൂട്ടിൽ ആറ് പ്രതിവാര സർവീസുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 12 നഗരങ്ങളിലേക്കാണ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചെന്നൈ, മുബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ധാക്ക, ലഖ്നൗ, കറാച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഒമാൻ എയർ സർവീസുകൾ നടത്തും. കേരള സെക്ടറിൽ 28 പ്രതിവാര സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.