ഈദുൽ ഫിത്റിനോടനുബന്ധിച്ച് 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ ശിക്ഷിക്കപെട്ട് തടവിലായിരുന്ന വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി . തടവുകാരുടെ കുടുംബങ്ങളെ പരിഗണിച്ചാണ് സുൽത്താൻ തടവുകാർക്ക് മാപ്പ് നൽകിയത്.