വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിെൻറ മോചനത്തിനായി സഹായധനം ശേഖരിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി സമൂഹം. റഹീമിെൻറ മോചനത്തിനായി കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപീകരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. 25 റിയാലാണ് ഒരു ബിരിയാണിയുടെ നിരക്ക്. ഒരാൾ മിനിമം അഞ്ച് ബിരിയാണി ഓർഡർ ചെയ്യണം. മോചനശ്രമത്തിന് റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവർത്തകരും മുന്നോട്ടുവന്നിരിക്കുകയാണ്.അബ്ദുറഹീമിെൻറ മോചനത്തിനായി ആകെ വേണ്ടത് 34 കോടി രൂപയാണ് (1.5 കോടി റിയാൽ). പണം കെട്ടിവെച്ച് മോചനത്തിന് അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഒരു ജീവകാരുണ്യപ്രവർത്തനമായി കണ്ട് ബിരിയാണി ചലഞ്ചുമായി എല്ലാവരും സഹകരിക്കണമെന്ന് സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.