ചെറിയ പെരുന്നാളിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു ഖത്തർ ബാങ്കുകൾ. ഖത്തറിൽ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ചൊവ്വാഴ്ച മുതൽ ആരംഭിക്കും.
വാരാന്ത്യ അവധി കൂടി കഴിഞ് ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഖത്തർ സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളുടെ ഈദ് അവധി ഞായറാഴ്ച ആരംഭിച്ചു. ഏപ്രിൽ 15 വരെയാണ് ചെറിയ പെരുന്നാളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.