സൗദിയിൽ മത്തങ്ങക്കുള്ളിൽ കടത്താൻ ശ്രമിച്ച് ലഹരി മരുന്നു പിടികൂടി കസ്റ്റംസ് അധികൃതര്‍. വടക്ക്പടിഞ്ഞാറന്‍ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് നിന്നാണ് 1,001,131 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് പിടികൂട്ടിയത്. തുറമുഖം വഴി സൗദിയിലേക്ക് വന്ന ട്രക്കിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ഈ പാര്‍സല്‍ സ്വീകരിക്കാന്‍ തുറമുഖത്തെത്തിയവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മത്തങ്ങ കൊണ്ടുവന്ന ഷിപ്‌മെന്റില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്. മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സകാത്ത, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ പിടിച്ചെടുത്തത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ചാണ് ലഹരി ഗുളികകള്‍ സ്വീകരിക്കാനെത്തിയവരെ പിടികൂടിയത്.