സൗദിയിലെ പള്ളികൾക്കുള്ളിൽ കച്ചവടവും പരസ്യവും പാടില്ലെന്ന് സൗദി മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. വാണിജ്യ ഉൽപന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി മതകാര്യവകുപ്പ് അറിയിച്ചു. പള്ളിയുടെ വിശുദ്ധി ലംഘിക്കുന്ന വിധത്തിൽ ഒരാൾ പള്ളിക്കുള്ളിൽ കച്ചവടവും പരസ്യവും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ആണ് അധികൃതർ മുന്നറിപ്പ് നൽകിയത്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ പള്ളിയുടെ പവിത്രതയെ ലംഘിക്കലാണെന്ന് മന്ത്രാലയ അധികൃതർ പറഞ്ഞു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.