ദുബായിലെ പാതകൾ ഇനി എ ഐ റോബോട്ട് നിരീക്ഷണത്തിൽ. സൈക്കളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാനും, പാതകളിലെ നിയമലംഘനങ്ങൾ പഠിക്കുന്നതിനുമായി ജുമൈറ ബീച്ചിലാണ് റോബോട്ടിനെ സ്ഥാപിപ്പിച്ചിരിക്കുന്നത് . നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതുൾപ്പടെ എല്ലാ കാര്യങ്ങളും റോബോട്ട് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആകും നടക്കുക. നിയമലംഘനം ഉണ്ടായാൽ എ ഐ ബുദ്ധി ഉണരും. ക്യാമറകൾ നിരീക്ഷണം നടത്തും. നിയമലംഘനങ്ങളുടെ ചിത്രമെടുക്കും. ആദ്യഘട്ടത്തിൽ പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം ലഭിക്കുക. നിയമലംഘനങ്ങളുടെ തോത് പഠിക്കുകയാണ് ഇതിലുടെ ലക്ഷ്യം ഇടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷ മുൻനിർത്തിയാണ് അധികൃതർ എ ഐ റോബോട്ട് സ്ഥാപിക്കുന്നത്.