2025 ജനുവരി ഒന്ന് മുതൽ യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം ജനുവരി ഒന്ന് മുതൽ എല്ലാ എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കും.