ഒമാനിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിൾ റൈഡർമാർക്കെതിരെ കർശന നടപടിയുമായി റോയൽ ഒമാൻ പൊലീസ്. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് നിസ്വയിൽ നിന്ന് 102 മോട്ടോർ സൈക്കിളുകൾ പോലീസ് പിടിക്കൂടി. 81 പേരെ അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, നിസ്വ സ്പെഷ്യൽ ടാസ്ക് പൊലീസ് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടി.