റമദാനിൽ നാട്ടിലേക്ക് പണമയക്കുന്നവർക്ക് സമ്മാനപദ്ധതിയുമായി യു.എ.ഇയിലെ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച്. ഓരോ ഇടപാടിലും അഞ്ച് ലക്ഷം ദിർഹം വരെ സമ്മാനം നേടാൻ കഴിയുന്നതാണ് പദ്ധതി. സമ്മാനപദ്ധതിയിലേക്ക് എൻട്രി ലഭിക്കുന്നത് അൽ അൻസാരി എക്സ്ചേഞ്ചിന്റെ ശാഖകളിൽ നിന്നോ മൊബൈൽ മൊബൈൽ ആപ്പ് വഴിയോ പണമയക്കുന്നവർക്കാണ്. അഞ്ച് ലക്ഷം ദിർഹം പണമോ, പുത്തൻ സേറെസ് 5 ഇലക്ട്രിക് കാറോ സമ്മാനമായി നേടാൻ അവസരമുണ്ടെന്ന് അൽ അൻസാരി എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്ക് പണമയക്കുന്നവർക്കും, മറ്റിടങ്ങളിലേക്ക് പണമയക്കുന്നവർക്കും ആനുകൂല്യം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ ഇടപാട് നടത്തുന്നവർക്ക് കൂടുതൽ സമ്മാനം നേടാൻ അവസരം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.