റമദാൻ മാസ സമ്മാനമായി സാധാരണക്കാർക്ക് 300 കോടി റിയാൽ വിതരണം ചെയ്യാൻ ഉത്തരവിട്ട് സൗദി രാജാവ്. ഓരോ കുടുംബത്തിന് 1000 റിയാലും ഒരു വ്യക്തിക്ക് 500 റിയാലുമാണ് വിതരണം ചെയ്യുക. റമദാനിൽ ഗുണഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സഹായങ്ങൾ ചെയ്യിതത്തിന് സൽമാൻ രാജാവിന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി നന്ദി അറിയിച്ചു. ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക നിക്ഷേപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.









