87 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ഇനി പ്രീ എൻട്രി വിസയില്ലാതെ പ്രവേശിക്കാം. യുഎഇ ഡിജിറ്റൽ ഗവൺമെൻറ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 110 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻകൂർ വിസ ആവശ്യമാണ്. അതേസമയം ജിസിസി പൗരന്മാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാൻ വിസയോ സ്പോൺസർഷിപ്പോ ആവശ്യമില്ല. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ് (https://www.mofa.gov.ae/en/visa-exemptions-for-non-citizen) വഴി അറിയാം. ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയും വീസ ആവശ്യകതകളും വെബ്സൈറ്റ് സന്ദർശിച്ച് മനസിലാക്കാം . അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻററ്റി, സിറ്റിസൺഷിപ്പ്, പോർട്സ് സെക്യൂരിറ്റി ആൻഡ് കസ്റ്റംസുമായി ബന്ധപ്പെടാം.