വിമാന സമയക്രമത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിൻറെ സമയത്തിലാണ് മാറ്റം വരിക. മസ്കറ്റിൽ നിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിൽ എത്തും . കണ്ണൂരിൽ നിന്നും പുലർച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 6.35ന് മസ്കറ്റിലെത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരികയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി.