ഒമാനിൽ നിന്ന് പുതിയ സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റിൽ നിന്ന് ലഖ്നൗവിലേക്ക് ചരൺ സിങ് ഇൻറർനാഷണൽ എയർപോർട്ടിലേക്കുള്ള പുതിയ സർവീസ് ആണ് ആരംഭിച്ചത്. പുതിയ സർവീസിനെ മസ്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് സ്വാഗതം ചെയ്തു. ആഴ്ചയിൽ എല്ലാ ദിവസവും സർവീസുണ്ടാകും. ശനിയാഴ്ച രാവിലെ 7.30നാണ് ലഖ്നോവിൽ നിന്ന് വിമാനം പുറപ്പെട്ടത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്ന് കണ്ണൂർ, കൊച്ചി, കോഴിക്കോട്, മംഗളൂരു, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.