Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് നടത്താനൊരുങ്ങി കേരള സര്‍ക്കാര്‍

ഇതിനായി കേരള മാരിടൈം ബോര്‍ഡ് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.

March 15, 2024
in News
0
Share on FacebookShare on Twitter

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് നടത്താനൊരുങ്ങി കേരള സര്‍ക്കാര്‍. ഇതിനായി കേരള മാരിടൈം ബോര്‍ഡ് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവര്‍ക്കും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവര്‍ക്കും ഇത്തരം സര്‍വീസ് നടത്താന്‍ താത്പര്യമുള്ളവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാനാകുക. ഏപ്രില്‍ 22 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. കൊച്ചി തുറമുഖം കൂടാതെ ഇന്റര്‍നാഷണല്‍ ഷിപ്പ് ആൻഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് കരസ്ഥമാക്കിയിട്ടുള്ള തുറമുഖങ്ങളായ ആഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്താനാണ് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. വിഴിഞ്ഞത്തിനും ബേപ്പൂറിനും നിലവില്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പദവിയുണ്ട് (ഐ.സി.പി). കൊല്ലം തുറമുഖത്തിനും അധികം വൈകാതെ ഐ.സി.പി പദവി ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ക്കുള്‍പ്പെടെ പ്രതീക്ഷ നല്‍കുന്ന നീക്കമാണിത്. പലപ്പോഴും, പ്രത്യേകിച്ച് അവധിക്കാലത്തും മറ്റും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകളില്‍ യാത്ര ചെയ്യേണ്ടി വരുന്ന ഗള്‍ഫ് മേഖലകളിലുള്ള പ്രവാസികള്‍ക്ക് ഇത് ഗുണം ചെയ്യും. കുറഞ്ഞ നിരക്കില്‍ യാത്രാ ചെയ്യാമെന്നതും കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാമെന്നതുമാണ് കപ്പല്‍ യാത്രയുടെ ഗുണം. വിമാന നിരക്കിനേക്കാള്‍ പകുതിയോ താഴെയോ ചെലവില്‍ കപ്പല്‍ യാത്ര നടത്താനായേക്കുമെന്നാണ് കരുതുന്നത്. 100 മുതല്‍ 200 കിലോ വരെ ലഗേജും അനുവദിക്കാനായേക്കും.

 

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

കപ്പല്‍ സര്‍വീസ് നടത്താന്‍ താത്പര്യമുള്ളരെ കണ്ടെത്താനും അവര്‍ക്ക് ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മാരിടൈം ബോര്‍ഡിന്റെ ഭാഗത്തു നിന്നും എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നുമറിയാനാണ് താത്പര്യ പത്രം ക്ഷണിച്ചിരിക്കുന്നതെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു യാത്രാക്കപ്പല്‍ മാത്രമായി നടത്താനാകുമോ അതോ ചരക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള കപ്പലുകളാണോ നടത്താനാകുക എന്നതൊക്കെ അറിയാന്‍ കൂടിയാണ് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിമാനചാര്‍ജ് കുത്തനെ ഉയര്‍ത്തുന്ന വിമാനക്കമ്പനികളുടെ നിലപാടിനെതിരെ ശബ്ദമുയര്‍ത്തിയ ഗള്‍ഫ് രാജ്യങ്ങളിലെ പലപ്രവാസികളും ഇത്തരം ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. നോര്‍ക്ക് റൂട്ട്‌സുമായി ചേർന്ന് താത്പര്യപത്രം ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതിനായി കേന്ദ്രവുമായും ചർച്ചകൾ നടത്തിയിരുന്നു. ലാഭകരമായി സര്‍വീസ് നടത്താനാകുമോ എന്നതടക്കമുള്ള വിശദമായ പഠനങ്ങള്‍ക്ക് ശേഷമാകും സര്‍വീസ് ആരംഭിക്കുക. ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇതു സംബന്ധിച്ച് പരസ്യം നല്‍കിയിട്ടുണ്ട്.

Tags: Kerala governmentplanning to start ship service from Kerala to Gulf countries
ShareTweetSendSend
Previous Post

ദുബൈയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. 180,000 ദിർഹം മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്.

Next Post

റമദാനിൽ ദോഹ- ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ്‌ സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്‌സ്

Next Post
റമദാനിൽ ദോഹ- ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ്‌ സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്‌സ്

റമദാനിൽ ദോഹ- ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ്‌ സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്‌സ്

Leave Comment

RECOMMENDED NEWS

ദുബായിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പുതിയ നിബന്ധനകള്‍

ദുബായിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പുതിയ നിബന്ധനകള്‍

4 months ago
433
എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസിന് തുടക്കമായി

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസിന് തുടക്കമായി

3 years ago
434
സൗദിയിലേക്ക് താത്കാലിക തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും വേണ്ട

സൗദി അറേബ്യയിൽ താത്കാലിക ജോലികൾക്കായി 59,000 സീസണൽ വിസകൾ അനുവദിക്കുമെന്ന് മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു

12 months ago
437
ബഹറിനിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി

ബഹറിനിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി

7 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?