ദോഹയിൽ ശുദ്ധജല ടാങ്കിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത പുകയില ശേഖരം അധികൃതർ പിടികൂടി. ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച പുകയിലയുടെ വൻ ശേഖരമാണ് അധികൃതർ പിടിച്ചെടുത്തത്. വാട്ടർ ടാങ്കിലൊളിപ്പിച്ച നിലയിലായിരുന്നു പുകയില. 7,150 ടൺ നിരോധിത പുകയിലയാണ് അധികൃതർ പിടിച്ചെടുത്തത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. അതേസമയം കള്ളക്കടത്തും നിരോധിത വസ്തുക്കളുടെ കടത്തും തടയാൻ കസ്റ്റംസ് ആവിഷ്കരിച്ച കാഫിഹ് ക്യാമ്പയിനിൽ പങ്കാളികളാകാൻ കസ്റ്റംസ് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.