അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. അവധിക്കാലത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. സമ്മര്‍ സേവിങ്സ് ഓഫറിന്റെ ഭാഗമായി കുറഞ്ഞ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളില് കൂടുതല്‍ അവധി ഓഫറാണ് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് പ്രഖ്യാപിച്ചത്. ജിസിസി ഒഴികെയുള്ള എല്ലാ ഇക്കണോമി ക്ലാസുകൾക്കും ‘QRHIS1000’ എന്ന പ്രോമോ കോഡ് ഉപയോഗിച്ച് 1000 റിയാലാണ് ഇളവ് നൽകുക. ജിസി.സി ഒഴികെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള ബിസിനസ് ക്ലാസ് പാക്കേജുകൾക്ക് QRHIS1500 പ്രോമോ കോഡ് ഉപയോഗിച്ച് 1500 റിയാൽ ഇളവ് നേടാം. ഈ ഇളവുകൾ ലഭിക്കുന്നതിന് 2024 ഒക്ടോബർ 31നുമുമ്പായി യാത്ര ചെയ്യണം. നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ്, ജിസിസി ട്രാവൽ പാക്കേജുകൾ എന്നിവയുടെ പ്രോമോ കോഡുകൾ ഒരു ബുക്കിങ്ങിൽ പരമാവധി രണ്ടു പേർക്ക് മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് ഖത്തർ എയർവേസ് ഹോളിഡേയ്സ് അറിയിച്ചിട്ടുണ്ട്. വേനലവധിക്കാലത്ത് നാട്ടിലേക്കും വിനോദസഞ്ചാരത്തിനും മറ്റുമായി വിവിധ രാജ്യങ്ങളിലേക്കും യാത്ര പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ
പാക്കേജ് ഉപയോഗപ്പെടുത്താവുന്നതാണ്.