ദുബൈയിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾക്ക് മാർച്ച് 1 മുതൽ വിലക്ക് ഏർപ്പെടുത്തി ആർ.ടി.എ. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആർ.ടി.എ വ്യക്തമാക്കി. ദുബൈ നഗരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന വാഹനമാണ് ഇ-സ്കൂട്ടറുകൾ, അതുകൊണ്ടുതന്നെ വിലക്ക് നിരവധി പേരെ ബാധിക്കും. ഇത്തരം വാഹനങ്ങളുമായി ട്രെയിനുകളിൽ ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ നിരവധിയാണ്. സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. റോബോട്ടിക് സംവിധാനത്തിന്റെ വിവരങ്ങൾ അധികൃതർ മുൻപ് പരിചയപ്പെടുത്തിയിരുന്നു.