സൗദിയിൽ പുതിയ ഇനം യൂറോ 5 ഇന്ധനം പ്രഖ്യാപിച്ച് ഊർജ്ജ മന്ത്രാലയം. കാർബൺ ബഹിർഗമനം കുറക്കുന്ന പുതിയ ഇന്ധനങ്ങൾ രാജ്യത്തെ വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. പുതിയ ഇനം ഇന്ധനം ഘട്ടം ഘട്ടമായി രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമായി തുടങ്ങും. സൗദി പ്രഖ്യാപിച്ച ഹരത സൗദി പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇന്ധനത്തിന്റെ പ്രഖ്യാപനം. യൂറോ 5 ക്ലീൻ ഇനത്തിൽ പെടുന്നതാണ് പുതിയ ഇന്ധനങ്ങൾ. രാജ്യത്തെ നിലവിലെ പെട്രോളും ഡീസലും ഘട്ടം ഘട്ടമായി പിൻവലിച്ചാണ് പുതിയ ഇനം ലഭ്യമാക്കുക. പുതിയ ഇനം ഇന്ധനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരവും എല്ലാ വാഹനങ്ങൾക്കും അനുയോജ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.