അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം മാർച്ച് ഒന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഫെബ്രുവരി 15 മുതൽ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യുഎഇയ്ക്ക് പുറത്തുള്ളവർക്കും വിഐപി അതിഥികൾക്കും മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമുള്ളത്. മാർച്ച് ഒന്ന് മുതൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ചകളിൽ ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കില്ല. മാർച്ച് ഒന്ന് മുതൽ ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യുഎഇയിൽ ഉള്ളവർക്ക് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.