സൗദി അറേബ്യയിൽ പുതിയ റോഡ് തുറന്നു. സൗദി അറേബ്യയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ആണ് ഗതാഗതത്തിനായി ഒരുങ്ങുന്നത്. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽ നിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ ആണ് ഉത്ഘാടനം ചെയ്തത്. കിഴക്കൻ സൗദിയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായി മാറുന്ന ഇതിന് 66 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഓരോ ദിശയിലേക്കും ഇരട്ട പാതകളോട് കൂടിയ റോഡ് ആകെ 19.9 കോടി റിയാൽ ചിലവഴിച്ചാണ് റോഡ് ജനറൽ അതോറിറ്റി നിർമിച്ചത്.