സൗദിയിൽ വൈദ്യുതി ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് താരിഫ് ഉയർത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരം. വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് അംഗീകാരം നൽകിയത്. സ്വീകരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും കൂട്ടിചേർത്താണ് നിയമഭേദഗതി വരുത്തിയത്. ഉയർന്ന താരിഫ് നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ, നടപടി ക്രമങ്ങൾ, വിവരശേഖരണം എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടുതൽ വൈദ്യുതി ആവശ്യമായി വരുമ്പോൾ ഉപഭോക്താവ് സേവനദാതാവിനെ മുൻകൂട്ടി അറിയിക്കണം. അല്ലാത്തപക്ഷം വർധനവിനനുസരിച്ച് താരിഫ് ഉയർത്തുന്ന നടപടികളിലേക്ക് കമ്പനിക്ക് കടക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. സേവനദാതാവിന്റെ ബാധ്യതകളും ഉപയോക്താവിന്റെ അവകാശങ്ങളും സംരക്ഷിച്ച് മാത്രമേ നിയമം പ്രയോഗികവൽകരിക്കൂ. ഇത് സംബന്ധിച്ച പരാതികൾ ഉപഭോക്തൃപരാതി പരിഹാര സമിതിക്ക് സമർപ്പിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.