വ്യാജ ബില്ലുകളിലൂടെയുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം. വൈദ്യുതി, ജല ഉപഭോഗ ബില്ലുകളുടെ കുടിശിക ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് വ്യാജ ഇമെയിലുകൾ ലഭിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രാലയം മുന്നറിപ്പ് നൽകിയത്. ഇത്തരത്തിൽ ലഭിക്കുന്ന ഇമെയിലുകളുമായി മന്ത്രാലയത്തിന് ബന്ധമില്ലെന്നും റീഫണ്ട് ലിങ്കുകളൊന്നും നൽകുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഇമെയിലുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.