കുവൈത്തില്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ നിർബന്ധമാക്കുന്നു. മാർച്ച് മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് രജിസ്ട്രേഷന് വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂൺ ഒന്നു മുതലാണ് നിയമം നടപ്പിലാക്കുന്നത്. ജൂൺ ഒന്നു മുതൽ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കര-വ്യോമ അതിർത്തികളിലും സേവന കേന്ദ്രങ്ങളിലും ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം രാജ്യത്തിന്‍റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ബയോമെട്രിക് കേന്ദ്രങ്ങള്‍ വഴിയും രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കും. കുവൈത്തിൽനിന്ന് പുറത്തുപോകാൻ ബയോമെട്രിക് വിരലടയാളം ആവശ്…