ഒമാനിൽ ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. സൂർ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ ഒമാനിലെ സൂറിലാണ് നിര്യാതനായത്. 8 വയസ്സായിരുന്നു. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒഐസിസി ജനറൽ സെക്രട്ടറിയുമായ സമീറിന്റെയും ഭാര്യ ജാസ്മിൻ സമീർന്റെയും മകളാണ് മരണപ്പെട്ട സഫ്വാ. സഫ്വാ ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കബറടക്കം സൂറിൽ വെച്ച് നടത്തുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.