ഖത്തറിൽ ഡ്രൈവറില്ലാതെ ഓടുന്ന മിനി ബസ് പരീക്ഷണയോട്ടം നടത്തി തുടങ്ങി. എഡ്യൂക്കേഷൻ സിറ്റിയിലാണ് ബസ് പരീക്ഷണയോട്ടം നടത്തുന്നത്. പത്ത് പേര്‍ക്കാണ് ഈ ബസില്‍ ഒരുമിച്ച് യാത്ര ചെയ്യാനാകുക. യാത്രക്കാര്‍ കയറിക്കഴിഞ്ഞാല്‍ ബസ് ഓടിത്തുടങ്ങും. നിലവില്‍ പരീക്ഷണയോട്ടമായതിനാല്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. ഈ മാസം 22 വരെയാണ് പരീക്ഷണയോട്ടം നടക്കുന്നത്. പരീക്ഷണയോട്ടമായതിനാല്‍ തന്നെ മാന്വല്‍ മോഡ് കൂടി ആക്ടീവ് ആണ്. കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബസിൽ സ്റ്റിയറിങ്ങും ഘടിപ്പിച്ചിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ബസ് കൃത്യമായി നിര്‍ത്തും, 20സെക്കന്റാണ് യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം. ബസിന്റെ മുന്നിലും പിന്നിലുമായി ഘടിപ്പിച്ചിട്ടുള്ള 12 ക്യാമറകളാണ് പ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകം. 250 മീറ്റര്‍ അകലെ വരെയുള്ള വസ്തുക്കള്‍ ഈ ക്യാമറകള്‍ തിരിച്ചറിയും. ചൈനീസ് കമ്പനിയായ യൂടോങ് നിര്‍മിച്ച ബസ് പൂര്‍ണമായും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്.