ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും വെബ്സൈറ്റുകളില്‍ ആള്‍മാറാട്ടം നടത്തുന്ന സംഘങ്ങളെ കരതിയിരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഏജന്‍സികളുടെ ലോഗോ പതിച്ച വെബ്സൈറ്റുകള്‍ സൃഷ്ടിച്ച് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് എന്ന വ്യാജേനെ തട്ടിപ്പു നടത്തുന്ന സംഘം സജീവമാണ്. ഇത്തരക്കാര്‍ ആളുകളെ കബളിപ്പിക്കുകയും ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇലക്ട്രോണിക് വെബ്‌സൈറ്റുകളുമായി ഇടപഴകുമ്പോള്‍ അത് സ്ഥാപനത്തിന്റെയോ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. വ്യാജമായി നിര്‍മിച്ച ഇത്തരം സൈറ്റുകള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികള്‍ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും. ആളുകളെ കബളിപ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് സമാന രൂപത്തില്‍ വെബ്സൈറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. പണം നഷ്ടപെട്ടാല്‍ എത്രയും വേഗം ബാങ്കുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികള്‍ സീകരിക്കണം.