ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത ശക്തമായ മഴയിൽ ഒരു മലയാളി മരണപെട്ടു. ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്ദുൽ വാഹിദ് ( 28 ) ആണ് മരണമടഞ്ഞത്. മസ്കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്സ് കമ്പനിയുടെ മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്സ് വിതരണത്തിന് പോകവേ വെള്ളപ്പാച്ചിലിൽ കുടുങ്ങിയായിരുന്നു മരണം സംഭവിച്ചത്. മരിച്ച അബ്ദുൽ വാഹിദിന്റെ മൃദദേഹം ഇബ്ര ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയാതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽ അകപ്പെട്ട ഒമാനി ഡ്രൈവർക്ക് തലക്കും നട്ടെല്ലിനും പരിക്കുണ്ട്. ഇയാളെ കൂടുതൽ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.