2026 -ഓടെ എമിറേറ്റില്‍ പറക്കും ടാക്സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇതിനായി ദുബായ് റോഡ്സ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ആർ.ടി.എ.) പുതിയ കരാറുണ്ടാക്കിയത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡി.സി.എ.എ.), സ്കൈപോർട്‌സ്, ജോബി ഏവിയേഷൻ എന്നിവരുമായാണ് കരാർ ഒപ്പിട്ടത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗൺ ടൗൺ, ദുബായ് മറീന, പാം ജുമൈര എന്നീ നാലു പ്രധാന സ്ഥലങ്ങളിലാണ് എയർ ടാക്സി സേവനങ്ങൾ ലഭ്യമാക്കുക. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന എയർ ടാക്‌സികളിലൂടെ ദുബായ് വിമാനത്താവളത്തിൽ നിന്ന് പാം ജുമൈരയിലെ വെർട്ടിപോർട്ടിലേക്ക് 10 മിനിറ്റിലെത്താം. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകാനായി വെർട്ടിപോർട്ടിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും.