പുതുതായി ഖത്തറില്‍ എത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റെസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും. ഖത്തറില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ മൂന്ന് മാസം വരെ സാവകാശം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ഖത്തറിലെത്തി 30 ദിവസത്തിനകം റെസിഡന്‍സി പെര്‍മിറ്റുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയാക്കണം. തൊഴിലുടമകളും പ്രവാസികളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിയമങ്ങള്‍ അനുസരിക്കണമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റഫോം വഴി വ്യക്തമാക്കി.