ഖത്തറിൽ വാഹനാപകടങ്ങൾ മൊബൈലിൽ ഫോണിൽ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പ്. ഇത്തരം ഫോട്ടോയെടുക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ഫോട്ടോയെടുക്കലും വീഡിയോ പകർത്തലും ഖത്തറിൽ കുറ്റകരമാണ് എന്നും അധികൃതർ വ്യക്തമാക്കി.